2009, ഡിസംബർ 11, വെള്ളിയാഴ്‌ച

അമ്പലം

അച്ഛാ
അചാആഅ
അച്ഛാ
എന്താടാ
ഒരു സംശയം അച്ഛാ
മോനെ, അച്ഛന്‍ ഒന്ന് പ്രാര്‍ധിചോട്ടെ
എന്നിട്ട് സംശയം പറഞ്ഞു തരാം കേട്ടോ.
"--------------------------------------------------"
കഴിഞ്ഞോ അച്ഛാ
ആ കഴിഞ്ഞു, ഇനി ചോദിച്ചോ?
അച്ഛന്‍ എന്താ പ്രാര്‍ധിച്ചേ
അതെ, അച്ഛന് ജോലിയില്‍ പ്രൊമോഷന്‍ ഉടനെ കിട്ടനെ എന്നാണു പ്രാര്‍ധിച്ചത്
അപ്പൊ അച്ഛന്‍ പറഞ്ഞല്ലോ ഇന്നാള്, ഒരാള്‍ കൂടി പ്രോമോഷന്
അച്ഛന്റെ ഒപ്പോം ഉണ്ടെന്നു.
അതെ, അതിനെന്താ
അപ്പൊ അയാളും വന്നു പ്രാര്‍ധിച്ചാല്‍ ദൈവം എന്ത് ചെയ്യും അച്ഛാ
അച്ഛാ
അച്ഛാ
അചാആആആആആആആആ
ഈ അച്ഛന്‍ എവിടെ പോയി

ambalam

ഒബാമയും സമാധാനവും പിന്നെ നോബല്‍ സമ്മാനവും.

അച്ഛാ
എന്താടാ
ഇങ്ങോട് നോക്കച്ച
മോനെ, മോനോന്ന്‍ അപ്പുറത്ത് പോയെ
അച്ഛനെ, ഈ പത്രമൊന്നു വായിച്ചു തീര്‍ത്തോട്ടെ
അച്ഛാ, എന്റെ സംശയം തീര്‍ത്തു തന്നിട്ട് വായിച്ചോ അച്ഛാ
ശരി ചോദിക്ക്
അതെ, ഈ ഒബാമക്ക് എന്തിനാച്ചാ നോബല്‍ സമ്മാനം കിട്ടിയത്
അത് നിനക്കറിയാന്‍ പാടില്ലേ, സമാധാനത്തിനു
അപ്പൊ അങ്ങേര്‍ അവിടെ പ്രസങ്ങിച്ചതോ
അതെന്താ പ്രസങ്ങിച്ചത്
അതേയ് യുദ്ധം ചെയ്യണം എന്നാലെ സമാധാനം ഉണ്ടാകൂ എന്ന്
ശെടാ ശരിയാണല്ലോ, "സമാധാനത്തിനു യുദ്ധം വേണ്ടിവരും: ഒബാമ"
അപ്പൊ ഒബാമക്ക് എന്തിനാ നോബല്‍ സമ്മാനം കൊടുത്തെ
യുദ്ധം ഉണ്ടാക്കാനോ അതോ സമാധാനം ഉണ്ടാക്കാനോ?
അച്ഛാ, ഈ അച്ചനെവിടെക്ക അപ്പൊ പോയെ
അച്ഛാ അചാആആആആആആആആആ

2009, ഡിസംബർ 10, വ്യാഴാഴ്‌ച

മനുഷ്യാവകാശ ദിനം

അച്ഛാ അച്ഛാ
എന്താടാ
അച്ഛാ, ഒന്ന് പതുക്കെ പോ അച്ഛാ
മോനെ നീ ഒന്ന് വേഗം നടക്ക്
എന്നാലല്ലേ മോന് വീട്ടിലെത്തി ടി വിയില്‍ കാര്‍ടൂണ്‍ കാണാന്‍ പറ്റൂ!!
അച്ഛാ അത് പിന്നെ കാണാം. പിന്നേ നമ്മള്‍ പോരുമ്പോള്‍ ഒരാള്‍ പ്രസംഗിക്കുന്നത്
കേട്ടല്ലോ? എന്താച്ചാ അയാള്‍ പറഞ്ഞത്.
അതേയ് ഇന്ന് മനുഷ്യാവകാശദിനം ആണെന്നാണ്‌ അയാള്‍ പറഞ്ഞത്.
എന്ന് വച്ചാല്‍ എന്താച്ചാ
ശെടാ ഇത് വെല്യ പുലിവാല്‍ ആയല്ലോ . മോനെ ഇന്ന് മനുഷ്യരുടെ
എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടനമെന്നു എല്ലാരും ഓര്‍ക്കണ്ട ദിവസമാണ് ഇന്ന്.
അതെ അച്ഛാ ഈ പറഞ്ഞതൊക്കെ ഇന്ന് മാത്രം ഓര്‍ത്താല്‍ മതിയോ അച്ഛാ
അതെന്താ മോന്‍ അങ്ങനെ ചോദിക്കുന്നത്
അതേയ് ഇന്നലെ സ്കൂളില്‍ പോകുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അമ്മ അടിച്ചു
അത് കൊണ്ട് ചോദിച്ചതാ
സ്കൂളില്‍ പോകാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇന്നത്തെ പോലെ ഇന്നലെയും എനിക്ക് വേണ്ടേ അച്ഛാ
" "
" "
അച്ഛാ അച്ഛാ
" "
ഈ അച്ചന്റെയൊരു കാര്യം എപ്പോഴും മുങ്ങിക്കോലും
അചാആആആആആആആആആആആ